Sunday 20 June 2021

ടി.എസ്.പ്രസാദ്

 ജിദ്ദു കൃഷ്ണമൂര്‍ത്തി,


കുളം.

കരയില്‍ 

വേരുകള് ജലത്തില് തൊട്ട്,

 മത്തെയൂസ് പാതിരിക്ക് പ്രിയപ്പെട്ട,

തോമാസ്ളീഹയേയും,ചെഗുവേരയേയും 

ഓര്ക്കുന്ന, ഒരു ചെംമന്താരം.

അമ്മചുട്ട ഗോതമ്പ് അടയുടെ മണമുള്ള,ഒരു ഇടന മരം.

പേരറിയാത്ത കാട്ടുകുറ്റിച്ചെടികള്

മഴ.

കുളം, ജലത്തുള്ളിയോട് പറഞ്ഞു.

"ചാലുകളായി  എന്നില് നിന്നകലാനായി,

നീ മഴകാത്തിരിക്കുന്നു,,,,,"
"അതെ,എനിക്ക്
അനേകം തുള്ളികള് ചേര്ന്ന് ,
ജലത്തിന്റെ വഴിയാകണം.
എണ്ണയും,മെഴുക്കും കലരാതെ
കമ്മറ്റിയും,പിരിവുബുക്കുമില്ലാതെ,

ചാലായൊഴുകണം,
പുഴയാകണം,
കടലാകണം,
പിന്നെ,പിന്നെ,,,,,
നീയില്ല,ഞാനില്ല എന്നാകണം,,,,"


കുളം മനനം ചെയ്തു,,

"ജിദ്ദു കൃഷ്ണമൂര്‍ത്തി,,,,,,,,,,,,യെന്ന് "

 


















No comments:

Post a Comment