Tuesday, 10 September 2019

ഓര്‍ഡിനറി----(കഥ)
സാക്ഷ്യപത്രം കൂടി കൊണ്ടു വന്നാല്‍,ശരിയാക്കാമെന്നല്ലെ സാര്‍ ഒരാഴ്ച മുന്‍പ് പറഞ്ഞത് ?”  സുഹൃത്തെ, നിയമങ്ങള്‍ മാറിവന്നത് എന്‍റെ കുഴപ്പമാണോ?”
നിങ്ങളുടെ കാര്യം ശരിയാകുമെന്ന്തോന്നുന്നില്ല.”ഇനിയെന്തെ ന്നറിയാതെ ഞാന്‍
റോഡിലേക്കിറങ്ങി അടുത്തുള്ള ബസ്സ്സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍.എതിരെ വന്ന മുഷിഞ്ഞ വസ്ത്രം ധരിച്ച വൃദ്ധന്‍ പറഞ്ഞു സാറെ ആ കുട നിവര്‍ത്തി നടക്ക്, ചാറ്റമഴ കൊണ്ട്  
പനിപിടിപ്പിക്കണ്ട
നീര് വന്ന് ചീര്‍ത്തതും,കീറത്തുണി ചുറ്റിയതുമായ കാല്‍ വലിച്ച് അയാള്‍ എന്നെനോക്കി ചിരിച്ചുകൊണ്ട് കടന്നു പോയപ്പോള്‍,ഞാന്‍ ശ്രദ്ദധിച്ചു, അയാളുടെ കൈയില്‍ കുടയുണ്ടായിരുന്നില്ല.കുട നിവര്‍ത്തി ഞാന്‍ നടപ്പ് തുടര്‍ന്നു.ബസ്സ്റ്റോപ്പിനോട് ചേര്‍ന്ന് ഉന്തുവണ്ടിയില്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന അന്തോണിച്ചേട്ടന്‍ പുഴമണലിട്ട കപ്പലണ്ടിച്ചട്ടി ഇളക്കിക്കൊണ്ട് പതിവുപോലെ പാടുന്നുണ്ട്..താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി....
കാലടി കേലിയേ ബസ്സ് ജാവോ?”ബസ്സ്സ്റ്റോപ്പില്‍ അടുത്ത് നിന്നിരുന്ന ഉത്തരേന്ത്യക്കാരന്‍ എന്നോട് ചോദിച്ചു.
കൈയിലിരുന്ന ചൂട് കപ്പലണ്ടിയില്‍ നിന്ന് ഒരുപിടി അയാള്‍ക്ക് നീട്ടിക്കോണ്ട് ഞാന്‍ പറ്ഞ്ഞു
ഭായ് മേം ഭി ഹൂംവല്ലാത്തോരാശ്ചര്യത്തോടെ അയാള്‍ പുഞ്ചിരിച്ചുകൊണ്ട് കപ്പലണ്ടി വാങ്ങി കൊറിച്ചു തുടങ്ങി.ഒരു ഫാസ്റ്റോ,സൂപ്പര‍ഫാസ്റ്റോ പിടിച്ച് വേഗം വീട്ടിലെത്തണമെന്ന്
കരുതിയാണ് ഞാന് ബസ്സ്റ്റോപ്പിലേക്ക് നടന്നത്.ഫാസ്റ്റുകളും,സൂപ്പര്‍ഫാസ്‍റ്റ്കളും പോയിക്കൊണ്ടിരുന്നുഅന്തോണിച്ചേട്ടന്‍ പാടുന്നുണ്ട്,,,, സമയവും പോയ്ക്കൊണ്ടിരുന്നു.പിന്നെ...പിന്നെ...അകലെനിന്നും പയ്യെപയ്യെ,ഏങ്ങി വലിഞ്ഞ് ഒരു ഓര്‍ഡിനറിബസ്സ് വരുന്നുണ്ടായിരുന്നു.
മഴ കുറച്ച് കനത്തിരുന്നു. കുട നിവര്‍ത്താതെ ഞാന്‍ മഴയിലേക്കിറങ്ങി,,,,
ഭായ് ബസ്സ് ആ രഹാ ഹെ “..അയാളും കുട നിവര്‍ത്താതെ തന്നെ മെല്ലെ മഴയിലേക്കിറങ്ങി.
അന്തോണിച്ചേട്ടന്‍ പാടുന്നുണ്ടായിരുന്നു.മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസച്ചന്ദ്രിക വന്നു നിന്നെ മാത്രം കണ്ടില്ലല്ലോ, നീ മാത്രം വന്നില്ലല്ലോ,,,,


.Saturday, 22 December 2018

"താവോയുടെ പുസ്തകം"-ഹൈക്കു പരമ്പര-അഞ്ച്"താവോയുടെ പുസ്തകം"-ഹൈക്കു പരമ്പര-അഞ്ച്കേന്ദ്രത്തില്‍ നിലനില്‍ക്കുക

സ്വര്‍ഗ്ഗത്തിനും ഭൂമിക്കും
പക്ഷഭേദമില്ല.
മനുഷ്യര്‍ക്ക് പക്ഷെ ഒന്നല്ലെങ്കില്‍,
മറ്റൊന്ന് തെരഞ്ഞെടുക്കാം.
വെയില്‍ പെയ്യുകയാണല്ലോ
മഴ ചൊരിയുകയാണല്ലൊ

നിലാവൊഴുകുകയാണല്ലൊ
എന്നിലും പുല്‍ക്കൊടിയിലും,,
പിന്നെ ഇലപ്പടര്‍പ്പിനുള്ളില്‍
ഒളിഞ്ഞിരിക്കുന്ന കുഞ്ഞ് കിളിയിലും.


"താവോയുടെ പുസ്തകം" -ഹൈക്കു പരമ്പര നാല്

"താവോയുടെ പുസ്തകം" -ഹൈക്കു പരമ്പര നാല്പ്രകൃതം

താവോ ശൂന്യം,ഗുപ്തം.
അതാരുടെ കുഞ്ഞാണെന്ന് അറിയില്ല,,,
കണ്ടാല്‍ ദൈവത്തിന്‍റെ മുന്‍ഗാമിയെപ്പോലുണ്ട്.
വൃക്ഷം ഒരിക്കലും അറിഞ്ഞില്ല
തന്‍റെ തണല്‍ ചുവട്ടില്‍ ഒരുവന്‍
ഇരിപ്പുണ്ടെന്ന്.
അവനും അറിഞ്ഞില്ല
തനിക്ക് മീതെ
ഒരു മഹാസസ്യം 
കുളിര്‍ വിരിച്ച് നില്‍പ്പുണ്ടെന്ന്.

Sunday, 9 December 2018

"താവോയുടെ പുസ്തകം" ഹൈക്കു പരമ്പര-മൂന്ന്


 "താവോയുടെ പുസ്തകം" ഹൈക്കുപരമ്പരയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു.


     "താവോയുടെ പുസ്തകം" ഹൈക്കു പരമ്പര-മൂന്ന് 

                                           കര്‍മ്മം


ഉയര്‍ന്നവന്‍ വിശ്രമത്തിലൂടെ പ്രവര്‍ത്തിക്കുന്നു,
പ്രവര്‍ത്തിയിലൂടെ വിശ്രമിക്കുന്നു.
തെങ്ങിന് തടംകോരുന്ന കൃഷിക്കാരന്‍,
തെങ്ങിന് തടംകോരുന്നു.
മീന്‍ വില്‍പ്പനക്കാരി,
മീന്‍ വില്‍ക്കുകമാത്രം ചെയ്യുന്നു.

Saturday, 8 December 2018

താവോ ഹൈക്കു പരമ്പര-രണ്ട്"താവോയുടെ പുസ്തകം"
ഹൈക്കുപരമ്പരയിലൂടെ
അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു

താവോ ഹൈക്കു പരമ്പര-രണ്ട്

                        സമാധാനം


ഇടത്തെന്തെന്നും,വലത്തെന്തെന്നും അറിയാം.
പക്ഷെ നടുക്ക് ?
പഴുത്തകായ്കളെല്ലാം,
കൊഴിച്ചിടുന്നു ഞാവല്‍ മരം,
ഒന്നുംതന്നെ ബാക്കിവെയ്ക്കാതെ,,,

താവോ ഹൈക്കു പരമ്പര-ഒന്ന്


"താവോയുടെ പുസ്തകം" ഹൈക്കു പരമ്പരയിലൂടെ
അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു


താവോ ഹൈക്കു പരമ്പര-ഒന്ന് 

       ദ്വന്ദം


ഹായ്,മരക്കൊമ്പത്ത്

ഒരു മഴവില്‍വര്‍ണ്ണക്കിളി.

അഴകിനെ അഴകെന്നുരച്ച് അഴുക്കാക്കി.

പറന്ന്പോകുന്നു,

കിളിയതാ,,

Sunday, 25 November 2018

പനി,,,,,,,,,

പനി     

പനിയും ഒരു സ്വതന്ത്ര റിപ്പബ്ളിക്കാണ്,,
അനാദിയും, അനന്തവുമായ ഒന്ന്. 
സരസുടീച്ചറിന്‍റെ ഒന്നാംക്ളാസ്സില്‍ നിന്ന്,
അമ്മയുടെ കൈകളിലേക്ക് ഓടിപ്പോകുമ്പോള്‍,
ഇളം കൂമ്പില തിന്ന് പച്ചയായ ഒരു പുഴു,
ഒരമ്മയുടെ സ്വകീയ സ്നേഹം,
എങ്ങനെ അപനിക്ഷേപം ചെയ്യാമെന്ന് പഠിപ്പിക്കുന്നു.
ഗഗനത്തിന്‍റെ ആഴങ്ങളില്‍ നിന്ന്,കടലിന്‍റെ ഉയര്‍ന്ന ശിഖരങ്ങളിലേക്ക്,
ഒരു പ്രണയിനിയുടെ കൈവിരലില്‍ തൂങ്ങി  യാത്ര പോകും.
സാല്‍വദോര്‍ഡാലിയുടെ മുകളിലേക്ക് വളഞ്ഞ മീശയില്‍ ആടി   
ഉല്ലസിക്കും.
ചുമ്മാതെ,ചുമ്മാതങ്ങനെ ഒഴുകുമ്പോള്‍,,,
ഉറുമ്പ് കുത്തും പോലെ സിറിഞ്ച്കൊണ്ട് തളയ്ക്കാന്‍ 
 വെള്ളക്കുപ്പായക്കാരി  
നൂറ്റിരണ്ട് ഡിഗ്രി പനിയില്‍ ഒരു പുതപ്പിനുള്ളില്‍, 
വിറച്ച്,വിറച്ച് കിടക്കണം, 
അതെ പനിയും ഒരു സ്വതന്ത്ര റിപ്പബ്ളിക്കാണ്,,,,