കാലടിപ്ലാന്‍റേഷന്‍ ഓര്‍മ്മ (രണ്ട്)
ആദ്യം ആ ഓര്‍മ്മകളുടെ രാഷ്ട്രീയത്തിന് ഞാന്‍ തീ കൊളുത്തുന്നു....
വൈകുന്നത്
വരെ പണിയായുധമായി ഉപയോഗിച്ച മണ്‍വെട്ടി,കഴുകിയെടുത്ത്,
കാട്ടുകല്ലുകള്‍ വെച്ച് തീര്‍ത്ത അടുപ്പില്‍ പാത്രമാക്കി, ഉപ്പ് ചേര്‍ത്ത് കലക്കിയ മൈദ
കൊണ്ട് ഭക്ഷണം ഉണ്ടാക്കി കഴിച്ച്
ജീവിതം തുടങ്ങിയ
അച്ചനമ്മമാരുടെ മക്കളാണ് ഞങ്ങള്‍.ഏറെക്കുറെ,ആ നാടിനോടൊപ്പം ജനിച്ച്,ആ നാടിനോടൊപ്പം വളര്‍ന്ന്
സ്വോഭാവിക പ്രവാസം വരിച്ച ഒരു തലമുറ.
അക്കാലത്തെ
ഒരു മാതൃകാ കേരളീയ ഗ്രാമത്തില്‍ ഉണ്ടായിരുന്ന യാതൊരു ബിംബങ്ങളും,ഈ ഓര്മ്മകളുടെ ചിതയില്‍
കണ്ടേക്കില്ല. മനോഹരങ്ങളായ നെല്‍പ്പാടങ്ങള്‍,വിശുദ്ധജലം നിറഞ്ഞ പുഴകളും,കുളങ്ങളും, കയ്യാലകളിലെ
പച്ചപ്പായല്‍ മണം പുരണ്ട പ്രണയാര്‍ദ്രങ്ങളായ നാട്ടിടവഴികള്‍,തെങ്ങ്,കവുങ്ങ്,മാവ്,പ്ലാവ്, പുരാതനങ്ങളായ
ആരാധനാലയങ്ങള്‍,അങ്ങനെ ഒന്നും തന്നെ.
റബ്ബര്‍....റബ്ബര്‍
മരങ്ങള്‍ക്കിടയിലെ ക്വാര്‍ട്ടേഴ്സ്...ക്വാര്‍ട്ടേഴ്സിന് തൊട്ട് താഴെയായി ഒഴുകുന്ന
മനോഹരമായ ഒരു
തോട്.......ഓര്‍മ്മകളില്‍ ഒരു പുഴ
തന്നെയാണത്....
ഒരു
കിലോമീറ്ററിനുള്ളില്‍ നിബിഡമായ റിസര്‍വ്വ് വനങ്ങള്‍,ആ വനാന്തരങ്ങളില്‍,തോട്ടിന്‍
വക്കുകളില്‍,
അലഞ്ഞ്
തീര്‍ത്ത,ഞൊട്ടാഞൊടിപ്പഴവും,മുട്ടിത്തൂറിപ്പഴവും,ഓടപ്പഴവും,നെല്ലിക്കയും,,,തേന്‍കൂടുകളും
തേടി, ബാല്യത്തിന്‍റെ
നിഷ്കളങ്കസമൂഹമായി.നൊമാഡുകളെപ്പോലെ അലച്ചിലിന്‍റെ പ്രാക്തനസുഖമറിഞ്ഞ, മാതളച്ചാറൂറുന്ന
ആ ഓര്‍മ്മകള്‍.... അലച്ചിലുകള്‍ക്കിടയിലെ പിണക്കങ്ങള്‍,....അടിപിടികള്‍....പൊടുന്നനെതന്നെയുള്ള
സ്നേഹക്കൂടലുകള്‍....
അങ്ങനെ
ലോകത്തിലൊരിടത്തും ഇല്ലാത്ത ഭൂമിശാസ്ത്രപരവും,സാമൂഹ്യവുമായ സാഹചര്യങ്ങളില്‍
ആണ്ട്
കിടന്നു....ഞങ്ങളുടെ കുട്ടിക്കാലം....
വേനലില്‍
വറ്റി ചെറുതായ തോടിന്‍റെ ഓരങ്ങളിലെ നനവില്‍,കുളവാഴകള്‍,ആര്‍ത്ത് വളര്‍ന്ന് നില്‍ക്കുന്നുണ്ടാവും.ഇടതൂര്‍ന്ന
കുളവാഴകള്‍ക്കിടയില്‍,അവിടവിടെയായി കാട്ട്ചേമ്പിന്‍കൂട്ടങ്ങള്‍
കൂട്ടമായി വളര്‍ന്ന് നില്‍ക്കും...നിറയെ അതീവരുചിയുള്ള പഴങ്ങള്‍ പഴുത്ത് തുടുത്ത്
കിടക്കുകയാവും....കുട്ടിക്കൂട്ടങ്ങള്‍
ഓടിയലച്ച്.......ചേറില്‍നിന്ന് ചേറിലേക്ക്....കാല്‍ പറിച്ചെടുത്തെടുത്ത്....
ഏറ്റവും
മിടുക്കന്‍മാര്‍ കാട്ടുചേമ്പിന്‍കൂട്ടത്തിനടുത്തെത്തി,ചേമ്പിന്‍പഴങ്ങള്‍
പറിച്ചെടുക്കും...
ചേറില്‍പുതഞ്ഞ
കാലുകള്‍ പറിച്ചെടുക്കുമ്പോള്‍ മൂക്കിലേക്ക് അടിക്കുന്ന ചെളിയുടെ സുഗന്ധം.....
കൈക്കലാക്കിയ
ചേമ്പിന്‍പഴത്തില്‍ നിന്ന് ഒരു
കഷണം...അടര്‍ത്തിയെടുത്ത് അതിന്‍റെ
ആദിമമായകാട്ടുരുചിയാസ്വദിച്ച്,....ബാക്കിയുള്ളത്
കരയില്‍ നില്‍ക്കുന്ന അശക്തര്‍ക്ക്
എറിഞ്ഞ്
കൊടുക്കും.......അവരത് പങ്ക് വെയ്ക്കും....ആ പങ്ക് വെയ്പ്പിന്‍റെ
രാഷ്ട്രീയവും,അതിന്‍റെ
ആത്മീയതയുമാണ്
എന്‍റെ നാടിന്‍റെ പുണ്യം......ഞാനിതാ ആ പുണ്യത്തെ മനസ്സിന്‍റെ അബോധങ്ങളില്‍ നിന്ന് പറിച്ചെടുത്ത് ചിതയില്‍ വെയ്ക്കുന്നു.... തീ കൊളുത്തുന്നു..........