“ഈ സാക്ഷ്യപത്രം കൂടി
കൊണ്ടു വന്നാല്‍,ശരിയാക്കാമെന്നല്ലെ സാര്‍ ഒരാഴ്ച മുന്‍പ് പറഞ്ഞത് ?” “ സുഹൃത്തെ, നിയമങ്ങള്‍ മാറിവന്നത് എന്റെ കുഴപ്പമാണോ?”
“നിങ്ങളുടെ കാര്യം ശരിയാകുമെന്ന്തോന്നുന്നില്ല.”ഇനിയെന്തെ ന്നറിയാതെ ഞാന്‍
റോഡിലേക്കിറങ്ങി അടുത്തുള്ള ബസ്സ്സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍.എതിരെ വന്ന
മുഷിഞ്ഞ വസ്ത്രം ധരിച്ച വൃദ്ധന് പറഞ്ഞു “സാറെ ആ കുട നിവര്‍ത്തി നടക്ക്, ചാറ്റമഴ കൊണ്ട്
പനിപിടിപ്പിക്കണ്ട”
പനിപിടിപ്പിക്കണ്ട”
നീര് വന്ന് ചീര്‍ത്തതും,കീറത്തുണി ചുറ്റിയതുമായ കാല് വലിച്ച് അയാള്‍ എന്നെനോക്കി
ചിരിച്ചുകൊണ്ട് കടന്നു പോയപ്പോള്‍,ഞാന്‍ ശ്രദ്ദധിച്ചു, അയാളുടെ കൈയില്‍
കുടയുണ്ടായിരുന്നില്ല.കുട നിവര്‍ത്തി ഞാന്‍ നടപ്പ് തുടര്‍ന്നു.ബസ്സ്റ്റോപ്പിനോട്
ചേര്‍ന്ന് ഉന്തുവണ്ടിയില്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന അന്തോണിച്ചേട്ടന്
പുഴമണലിട്ട കപ്പലണ്ടിച്ചട്ടി ഇളക്കിക്കൊണ്ട് പതിവുപോലെ പാടുന്നുണ്ട്..”താഴമ്പൂ മണമുള്ള തണുപ്പുള്ള
രാത്രിയില്‍ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി....”
“കാലടി കേലിയേ ബസ്സ്
ജാവോ?”ബസ്സ്സ്റ്റോപ്പില് അടുത്ത്
നിന്നിരുന്ന ഉത്തരേന്ത്യക്കാരന് എന്നോട് ചോദിച്ചു.
കൈയിലിരുന്ന ചൂട് കപ്പലണ്ടിയില്‍ നിന്ന് ഒരുപിടി അയാള്‍ക്ക് നീട്ടിക്കോണ്ട് ഞാന്‍
പറ്ഞ്ഞു
“ ഭായ് മേം ഭി ഹൂം” വല്ലാത്തോരാശ്ചര്യത്തോടെ
അയാള്‍ പുഞ്ചിരിച്ചുകൊണ്ട് കപ്പലണ്ടി വാങ്ങി കൊറിച്ചു തുടങ്ങി.ഒരു ഫാസ്റ്റോ,സൂപ്പരഫാസ്റ്റോ
പിടിച്ച് വേഗം വീട്ടിലെത്തണമെന്ന്
കരുതിയാണ് ഞാന്‍ ബസ്സ്റ്റോപ്പിലേക്ക് നടന്നത്.ഫാസ്റ്റുകളും,സൂപ്പര്‍ഫാസ്‍റ്റ്കളും
പോയിക്കൊണ്ടിരുന്നുഅന്തോണിച്ചേട്ടന്‍
പാടുന്നുണ്ട്,,,, സമയവും പോയ്ക്കൊണ്ടിരുന്നു.പിന്നെ...പിന്നെ...അകലെനിന്നും പയ്യെപയ്യെ,ഏങ്ങി വലിഞ്ഞ് ഒരു ഓര്‍ഡിനറിബസ്സ് വരുന്നുണ്ടായിരുന്നു.
മഴ കുറച്ച് കനത്തിരുന്നു. കുട നിവര്‍ത്താതെ ഞാന്‍ മഴയിലേക്കിറങ്ങി,,,,
“ഭായ് ബസ്സ് ആ രഹാ
ഹെ “..അയാളും കുട നിവര്‍ത്താതെ
തന്നെ മെല്ലെ മഴയിലേക്കിറങ്ങി.
അന്തോണിച്ചേട്ടന് പാടുന്നുണ്ടായിരുന്നു.” മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസച്ചന്ദ്രിക
വന്നു നിന്നെ മാത്രം കണ്ടില്ലല്ലോ, നീ മാത്രം വന്നില്ലല്ലോ,,,,”
.